EVERLOVING YOYO

I'm the girl who talks a little too much when she's with the man she loves..!!

 

Saturday, August 14, 2010

നഷ്ടപ്പെടുന്നവര്‍.....

ഒരു പക്ഷെ കാലം ഇവിടെ കോറിയിടുന്നത് കറുത്ത കനലുകളായിരിക്കാം.. എങ്കിലും നമ്മള്‍ ഒരുമിച്ച് ചിലവിട്ട നിമിഷങ്ങള്‍, അതിലെ നന്മകള്‍, നോവുകള്‍ എല്ലാം ഒരു ഓര്‍മയായ്‌ , ഓളമായ് ഇവിടെ തങ്ങി നില്‍ക്കും..
                 ഓര്‍മ്മകള്‍ ചിലപ്പോള്‍ ഒരു നോവായിരിക്കാം . ആ നോവും ഒരു മധുരം. ആ ഓര്‍മകളില്‍ എല്ലാം ഉണ്ടാവാം , ചിലപ്പോള്‍ ഒന്നുമില്ലായിരിക്കാം.
                 സ്നേഹം തോക്കില്‍ നിറച്ച് വെടിയുണ്ടയേക്കാള്‍ ശക്തിയില്‍ ഉതിര്‍ക്കുന്നവരുണ്ടാവാം .ഒരു കുഞ്ഞു തട്ടത്തിന്‍റെ മറവില്‍ കുറഞ്ഞു തുടങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ മനസ്സിലെ പ്രണയമെല്ലാം ഒരു ഹൃദയച്ചാര്‍ത്തിലൂടെ പകര്‍ന്നു തരാന്‍ വെമ്പല്‍ കൊണ്ടവര്‍ ഉണ്ടാകാം.നഷ്ടപെടുമെന്നറിയാമെങ്കിലും രാത്രികള്‍ പോലും പ്രണയത്തിന്‍റെ പകലായ് മാറ്റിയവര്‍ ഉണ്ടാകാം. പ്രണയിക്കാനും പ്രണയിക്കപ്പെടാനും കഴിയാതെ നൊന്തു നൊന്തു പ്രണയിക്കാന്‍ കൊതിച്ചവരും ഉണ്ടാകാം.
                 എല്ലാ ഓര്‍മകളും നോവുകളും തനതു നനവോടെ ഓര്‍മ്മചെപ്പില്‍ സൂക്ഷിക്കുക..ആ നോവിനും ഒരു സുഖമുണ്ടാകും.

Friday, July 30, 2010

$ praying for you... $

Get well soon dear....$

Wednesday, July 21, 2010

നിറച്ചിത്രങ്ങള്‍...

എന്‍റെ
പാഴ്ക്കനവുകള്‍
ചിറകിലേറ്റി
തളര്‍ന്നു
കിളികളെല്ലാം
പഴി പറഞ്ഞ്‌
തൂവലെല്ലാം
പൊഴിച്ച്
അകലേക്ക്‌
പറന്നകന്നു

നിറം മങ്ങി
നരച്ചു പോയെന്നെന്നോട്
കള്ളം പറഞ്ഞു

എനിക്കറിയാം
ഇന്നും
ഒരുപാട് നിറങ്ങളുള്ള
തൂവലുകള്‍


എങ്കിലും
നരച്ചു തുടങ്ങിയോ?..


നിശബ്ദം
ഞാനതെല്ലാം പെറുക്കി
ഒരുപാട്
നിറച്ചിത്രങ്ങലുള്ള
ഒരു പുസ്തകതാളില്‍
ഒളിച്ചു വെച്ചു

ഇന്ന് രാത്രിയില്‍ 
ആ നിറങ്ങളെല്ലാം
എന്‍റെ കനവുകള്‍ 
വലിച്ചെടുക്കും

നാളെ
പഴി പറഞ്ഞു
പറന്നകന്ന
കിളികളെല്ലാം
തിരിച്ചു വരും
ചിറകുകള്‍
തിരിച്ചെടുക്കാന്‍.

എന്റെ കനവുകളെ
നെഞ്ചിലേറ്റി
പറക്കാന്‍..

கனவுகள் பறக்கிறதே..


என்
இதயத்தில்
பெய்திடும்
கனவுகள்
ஓவியமாய்
இசையாய்
ஒழுகிறது..

ஒருநாள்
பறக்கும் கிளிகளுக்கு
நான் கனவே
கொடுத்த பிறகு
அது சிறகாய்
முளைச்சது..

சிறகை விடறதி..
பறந்து பாராது
என் கனவு
ஊழியே
சுட்டி வந்தது..

Monday, July 19, 2010

yeah..its u..!!

I feel a slight chilled breeze..

its enough to write right now..

I wish to write a man i can so relate

but things are fading out...


Yesterday,

I came across one of my favorite mood..

I was thinking,

Why do I worship the way I do?

...seems crazy and out of control


I guess it's because

he knew me better than anyone..

…and I know

I know

He loved me anyway,

..loved me better than anyone.

Saturday, July 3, 2010

എവിടേക്കാണ്‌?..

കാശത്തേക്കാള്‍ വലുത്
എന്ന് പറയാനാണ്
എനിക്കിഷ്ടം..

കുന്നിക്കുരുവോളമെങ്കിലും
നീയറിയുന്നുവോ..

അറിയാതെ പോകുന്നതെല്ലാം
ഇന്ന് പറന്നകലുന്നത്
ആകാശത്തേക്കാണോ..?

Friday, July 2, 2010

ഇന്നും..

എല്ലാം പാഴ്ക്കിനാവെന്നു
നീ പറഞ്ഞതോര്‍ക്കുമ്പോള്‍
ഞാന്‍ കണ്ണുകളടയ്ക്കും

എന്‍റെ
കണ്‍്കോണിലിരുന്നു
ചിരിക്കാന്‍
നിന്നോടാരു
പറഞ്ഞു...?

നിനക്കായ്‌..

നിന്‍റെ സ്വരങ്ങള്‍, എന്നില്‍

ചാലിച്ച് കൊണ്ട്‌
ഞാനിവിടെ തുടങ്ങുന്നു..
ഹൃദയച്ചാര്‍്ത്തിലേക്ക്
നിന്‍റെ നനുത്ത മൊഴികള്‍
മഴയായ് പെയ്തിറങ്ങുന്നത്
ഞാനറിയുന്നു
തണുത്ത രാവിലും...


ശുഭരാത്രി..

ഇന്നലെകള്‍
നഷ്ടങ്ങളായിരുന്നുവെന്ന്
ഇന്നിന്‍റെ
അനുഭവങ്ങള്‍
ഓര്‍മപ്പെടുത്തുമ്പോള്‍
നാളെയുടെ
കൈകളില്‍
പ്രതീക്ഷയര്‍പ്പിച്ച്
ഇനി ഞാനുറങ്ങട്ടെ..

പറഞ്ഞു തന്നത്..

ഒരിക്കല്‍,
ഈ മണ്ണിലെ
പൂക്കളെല്ലാം
സുഗന്ധം നഷ്ടപ്പെട്ടു
പ്രണയം ഇല്ലാതാവുന്ന
മനുഷ്യരെപ്പൊലെയാവുമെന്ന്
ഒരു വിപ്ലവകാലത്ത്
പനിനീര്‍പ്പൂ
ചൂടിത്തന്നു കൊണ്ട്‌
അവനെന്നോട് പറഞ്ഞിട്ടുണ്ട്..

അന്ന്,
ആകാശത്തിന്‍റെ
വിടവിലൂടെ
മഴ പെയ്യുമെന്നും
ആ മഴയും
എന്നെ നനയ്ക്കാതെ
പെയ്തൊഴിഞ്ഞേക്കാമെന്നും
ഒരു കുടക്കീഴില്‍്
നടക്കുമ്പോള്‍ അവന്‍
പറഞ്ഞിരുന്നു..

മിഴിയറിയാതെ..

നിനക്കായ്‌ മാത്രം
തുറന്നു വെച്ചിരുന്ന
എന്‍റെ മിഴിപ്പാത്രങ്ങള്‍
നിറയുമ്പോള്‍
നീയറിഞ്ഞില്ല
അതെന്നിലേക്ക് തന്നെ
നിറഞ്ഞൊഴുകിയെന്നു
ഒരു മിഴിനീര്‍്തുള്ളി പോലും
കളയാതെ, എല്ലാം
ഞാനൊളിച്ചു വെച്ചു
മിഴി പോലുമറിയാതെ..

Wednesday, June 30, 2010

പ്രതീക്ഷ..

ഞാന്‍ നീ നമ്മള്‍
നീ അകലുന്നത് വരെ
ഞാനും ഞാന്‍ നെയ്ത സ്വപ്നങ്ങളും
ഇനി നീ വരുന്നത് വരെ..
ഒരു നീണ്ട കാത്തിരിപ്പിനു
കാലയവനികയുടെ
ദൂരം ഉണ്ടാവാതിരിക്കാന്‍
ഞാന്‍ എന്നെ കുരിശില്‍ ഏറ്റുന്നു
ഒരു ഉയിര്തെഴുന്നെല്പ്പിനായി

 
DEDICATED TO MY SOULMATE