EVERLOVING YOYO

I'm the girl who talks a little too much when she's with the man she loves..!!

 

Tuesday, July 31, 2012

നോവിന്റെ സുഖം എത്ര മധുരം..

ഇനി
നിന്‍റെ  വേദന
നീയെന്നില്‍ ചാലിക്കുക

നിറമുള്ള  സ്വപ്നങ്ങള്‍ക്ക്
ജീവന്‍ നല്‍കേണ്ട
 വേളയില്‍, നീയെന്തിനു
വേദനയില്‍ നീറുന്നു?


എന്നും വിഷവീര്യമുള്ള വേദനകള്‍
നിന്നില്‍ നിന്നും വലിച്ചെടുക്കാന്‍
ഞാന്‍ വെമ്പല്‍ കൊണ്ടിരുന്നു


നിന്റെ ചുണ്ടില്‍ നിന്നും
ഞാന്‍ ഊറ്റിയെടുത്തത്
നനവൂറുന്ന നിന്റെ
വേദനയാണ്

 
നോവിന്റെ സുഖം എത്ര മധുരം..

ഒരിറ്റ് തുള്ളി..

നീയെന്നും
നിറഞ്ഞ മഴ...
ഉള്‍ത്തണുപ്പായ് ‍ എന്നില്‍
ഊര്‍ന്നിറങ്ങി...

കോരിത്തരിപ്പിച്ചു...
കൊതിപ്പിച്ചു...
നിറഞ്ഞൊഴുകി...


ഒടുവില്‍ 
ഒരിറ്റ് 
തുള്ളിക്കൊരു കാത്തിരിപ്പ്... 




അറ്റങ്ങള്‍......................................

മടുപ്പിന്‍റെ
അറ്റമില്ലാത്തറ്റം
ഒടുവിലൊരറ്റത്തില്‍
തൂങ്ങിയാടും....


 

Saturday, March 3, 2012

ഓര്‍മപ്പൊട്ട്....

നാളെകള്‍ ഇല്ലാതെയാവുമ്പോള്‍
പകുതികള്‍ വേര്‍പെട്ടു പോകുമ്പോള്‍
വേവുന്ന ഓര്‍മകള്‍ക്ക് തീ കൂട്ടാം
ഒടുക്കം, നിറ പ്രണയത്തിനു ചിതയൊരുക്കാം..

അധരം മധുരം ....

ഉടല്‍ പ്രണയമൊഴുകിയ നാള്‍വഴികളില്‍
ഇരുള്‍ പറ്റി മറയുന്ന രാവുകളില്‍ 
നോവിന്‍റെ നീരുറവയൂറ്റിക്കുടിക്കവേ നിന്‍
ചുണ്ടില്‍ നിറയുമെന്‍ പാഴ്ക്കിനാക്കള്‍...

Tuesday, February 28, 2012

ഉമ്മറത്ത്..

വേദനയുടെ ഗര്‍ഭപാത്രത്തില്‍ നിന്ന്
കരഞ്ഞു പിറക്കുന്നതാണോ കവിത?

എനിയ്ക്ക് വേദനകള്‍ തരൂ...
വാക്കുകള്‍ കൊണ്ട്
ഒരു നിറ കാഴ്ചയില്‍
മാളിക പണിതു തരാം..

നിനക്കായ്‌ ഒരു തുളസിത്തളിരും കരുതാം..
 

Tuesday, February 21, 2012

പ്രജ്ഞ..

നിനക്ക് പുറത്ത് ഒരാവരണമുണ്ട്.
നീ, പ്രജ്ഞകൊണ്ട് സ്വയം സൃഷ്ട്ടിച്ച
കട്ടിയുള്ള പുറം തോട്.
എന്നിലെ പെണ്മയ്ക്ക്
എന്നും എത്തിനോട്ടത്തില്‍
ഒടുക്കേണ്ടി വരുന്ന
നീയെന്ന സത്യം..

എന്‍റെ പൂവിതള്‍ വിടര്‍ത്തി
നിന്‍റെ വേരുകള്‍
എന്നിലേക്ക്  ആഴ്ന്നിറങ്ങുമ്പോള്‍
നിന്‍റെ ഉള്‍തുടിപ്പുകള്‍ക്ക്
കാതോര്‍ത്ത് കിടക്കാമെന്നത്
ഒരു സ്വപ്നമല്ല.
'നിദ്രാവശിഷ്ട'മാണ്..

നീലരക്തം കറപിടിച്ച
എന്‍റെ ഇടത് നെഞ്ചത്ത്
ചീഞ്ഞളിഞ്ഞ്‌ ദുര്‍ഗന്ധം വമിക്കുന്ന
ഒരു പ്രണയ ഗര്‍ഭത്തിന്‍റെ
ഭ്രൂണഹത്യ കാണാം...

 
DEDICATED TO MY SOULMATE